AboutUs

Who we are

we are kmcc jeddah

ജീവിക്കാനായ് കടല്‍ കടന്ന മലയാളി മരുഭൂമിയില്‍ നട്ടുവളർത്തിയ പൂമരമാണ് കെ.എം.സി.സി. ഗൾഫ് കുടിയേറ്റത്തിൻറെ ആരംഭത്തില്‍ നാട് വിട്ട മലയാളിക്ക് മാർഗദ ർശനമായ മരുപ്പച്ചയാണ് കെ.എം.സി.സി. അറേബ്യന്‍ മരുഭൂമിയില്‍ വളര്ന്നു പന്തലിച്ച് കാഫില കൂട്ടങ്ങളുടെ കഥകേട്ട് കാലത്തിന് മുമ്പേ നടന്ന കാരുണ്യത്തിന്റെ് ഈ സംഘശക്തി പശ്ചിമേഷ്യന്‍ ഉപഭൂഖണ്ഡവും കടന്ന് ആഫ്രിക്കന്‍ യൂറോപ്യന്‍ അമേരിക്കന്‍ വന്കകരകളിലൂടെ സേവനത്തിന്റെഭ അനന്തമായ ആകാശങ്ങള്‍ കീഴടക്കി ജൈത്രയാത്ര തുടരുകയാണ്.

തിരുഗേഹങ്ങളുടെ കവാടഭൂമിയാണ് ജിദ്ദ. ആകാശത്തിന്റെ് അതിരുകളും സാഗര തീരങ്ങളും കടന്ന് അല്ലാഹുവിന്റെദ അതിഥികള്‍ ആദ്യം കാല് കുത്തുന്നത് മനുഷ്യകുലത്തിന്റെഅ മുത്തശ്ശി അന്തിയുറങ്ങുന്ന ചിരപുരാതനമായ ഈ വന്‍ നഗരത്തിലാണ്. സൗദി അറേബ്യയുടെ വാണിജ്യ തലസ്ഥാനവും തുറമുഖ നഗരവുമായ ജിദ്ദയില്‍ സ്വദേശികളേക്കാളേറെ വിദേശികളാണുള്ളത്. ചെങ്കടലിന്റെന ഈ മനോഹര തീരത്ത് ഉപജീവനം തേടുന്ന മലയാളികളുടെ എണ്ണം 4 ലക്ഷത്തിലധികമാണ്. ജിദ്ദയുടെ പൊതുജീവിതത്തിന്റെേ അവിഭാജ്യ ഘടകമാണിന്ന് മലയാളി സമൂഹം. നൂറ്റാണ്ടുകള്ക്ക് മുമ്പെ അറബികളുടെ തീന്മേശയില്‍ എരിവും പുളിയും കൊണ്ട് രുചിയുടെ പുഞ്ചിരി പകര്ന്നി കറുത്ത പൊന്നും കറുവപ്പട്ടയും കയറ്റിവിട്ടത് കേരളീയ തീരത്തുനിന്നായിരുന്നു.

ഏറ്റവും വലിയ പ്രവാസി സംഘടനയായ കെ.എം.സി.സി. യുടെ ജിദ്ദ പ്രവിശ്യയിലെ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള പ്രവാസികളെ ഏകോപിപ്പിക്കുന്നതിനും, പൊതു വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനും, ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് മുന്നേറുന്നതിനുമുള്ള ഒരു പൊതു വേദിയാണ് കെ.എം.സി.സി. ജിദ്ദ സെന്ട്രറല്‍ കമ്മറ്റി